സൂപ്പര്‍ സൈനയ്ക്ക് വീണ്ടും കിരീടം!

ഞായര്‍, 17 ജൂണ്‍ 2012 (15:43 IST)
PTI
PTI
ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്‌മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ചൈനയുടെ ലി ഷുവറുയിയെയാണ്‌ സൈന പരാജയപ്പെടുത്തിയത്‌. സ്‌കോര്‍ 13-21, 22-20, 21-19.

ആദ്യ കളി കൈവിട്ട സൈന അവശേഷിച്ച രണ്ടു കളികളിലൂടെ കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ്‌ സൈന ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം നേടുന്നത്. സൈനയുടെ അഞ്ചാം സൂപ്പര്‍ സീരീസ്‌ കിരീടമാണിത്.

വെബ്ദുനിയ വായിക്കുക