സാഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങും

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (17:04 IST)
PRO
PRO
സാഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങും. ഫൈനലില്‍ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. ആതിഥേയരായ നേപ്പാളിനെതിരെ 1-0ത്തിന് വിജയം നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്.

ഇത് ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ രണ്ടാംതവണയും. ആറ് തവണ ഇന്ത്യ സാഫ് കിരീടം നേടിയിട്ടുണ്ട്. 2011-ല്‍ നടന്ന സാഫ് കപ്പിലും അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

അന്ന് 4-0ത്തിന്റെ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. പ്രാഥമിക റൗണ്ടിലെ ടീമിന്റെ പ്രകടനത്തില്‍ അതൃപ്തനായിരുന്ന ഇന്ത്യന്‍ കോച്ച് വിം കൂവര്‍മാന്‍സ്. സെമിയിലെ വിജയത്തോടെ ആത്മവിശ്വാസം ഇന്ത്യന്‍ ടീം വീണ്ടെടുത്തിട്ടുണ്ട്.