സാനിയ- ജീ ഷെങ്ങ് സഖ്യം യുഎസ്‌ ഓപ്പണ്‍ സെമിയില്‍

വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (12:45 IST)
PTI
PTI
യുഎസ്‌ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ, ചൈനീസ് താരം ജീ ഷെങ്ങ് സഖ്യം സെമി ഫൈനലിലെത്തി. സാനിയ- ജീ ഷെങ്ങ് പത്താം സീഡ്‌ സഖ്യം, നാലാം സീഡ്‌ സു വെയ്‌ ഹ്സിയെ (തായ്പേയ്‌) -ഷുവായ്‌ പെങ്ങ്‌ (ചൈന) സംഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

വിമ്പിള്‍ഡന്‍ ചാംപ്യന്‍ ജോടിയാണ് സുവയ് സീഹ്-ഷുവയ് പെങ് സഖ്യം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഈ സഖ്യത്തെ സാനിയ സഖ്യം പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട മത്സരത്തിലുടനീളം സാനിയ സഖ്യത്തിനായിരുന്നു ആധിപത്യം. സ്‌കോര്‍: 6-4, 7-6

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സിന്റെ സഖ്യം ഫൈനലില്‍ കടന്നു. പുരുഷവിഭാഗം ഡബിള്‍സില്‍ പെയ്‌സ്- റാഡക് സ്റ്റെഫാനെക് സഖ്യമാണ് ഫൈനലില്‍ എത്തിയത്. ചെക് റിപ്പബ്ലിക്കിന്റെ താരമാണ് റാഡക് സ്റ്റെഫാനെക്. ഇന്തോ- ചെക് സഖ്യം എന്നാ‍ണ് ഇവര്‍ അറിയപ്പെടുന്നത്.

പുരുഷ ഡബിള്‍സില്‍ ലോക റാങ്കിംഗില്‍ ഒന്നാമതുള്ള അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാരെയാണെ പെയ്‌സ് സഖ്യം പരാജയപ്പെടുത്തിയത്. ആദ്യസെറ്റില്‍ ബ്രയാന്‍ സഖ്യമായിരുന്നു മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ പിന്നീട് കളി പെയ്‌സ് സഖ്യം തിരിച്ച് പിടിച്ചു. സ്‌കോര്‍ 6-3, 3-6, 4-6

വെബ്ദുനിയ വായിക്കുക