സ്പാനിഷ് ലീഗില്‍ റയല്‍ സരഗോസയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഡ്രിഡ് സരഗോസയെ പരാജയപ്പെടുത്തിയത്.
പതിനൊന്നാം മിനിറ്റില്‍ ലാഫിറ്റയിലൂടെ സരഗോസയാണ് മുന്നിലെത്തിയത്. എന്നാല്‍ മുപ്പത്തിരണ്ടാം മിനിറ്റില്‍ കാക്ക റയലിന് വേണ്ടി സമനില ഗോള്‍ നേടി. പിന്നീട് റൊണാള്‍ഡോയുടെ ഗോളിലൂടെ മാഡ്രിഡ് മുന്നിലെത്തി. മീസറ്റ് ഒസില്‍ മാഡ്രിഡിന്റെ മൂന്നാം ഗോള്‍ നേടി.
സരഗോസയ്ക്കെതിരെ നേടിയ ഗോളോടെ സ്പാനിഷ് ലീഗില്‍ റൊണാള്‍ഡോയുടെ മൊത്തം ഗോള്‍ ഇരുപത്തിനാലായി. 22 ഗോളുമായി ബാഴ്സ താരം മെസിയാണു തൊട്ടുപിന്നില്‍.