ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ആഴ്സണല്‍ രണ്ടം പകുതിയില്‍ കൂടുതല്‍ ഉദാരമതികളായി. മൂന്ന് തീയുണ്ടകളെ ഗോള്‍വലയില്‍ ഏറ്റുവാങ്ങി അവര്‍ സതാംപ്ടണിന് മുന്നില്‍ ശിരസ് കുനിച്ചു.
കളിയുടെ പത്തൊമ്പതാം മിനിറ്റിലായിരുന്നു സതാംപ്ടണ്‍ ആദ്യ ഗോള്‍ ഗണ്ണേഴ്സിന്‍റെ ഹൃദയത്തിലേക്ക് പായിച്ചത്. പിന്നീട് രണ്ടാം പകുതിയില്‍, അമ്പത്തഞ്ചാം മിനിറ്റിലും അറുപത്തൊമ്പതാം മിനിറ്റിലും എക്‍സ്ട്രാ ടൈമിലും ആഴ്സണിലിന് നേര്‍ക്ക് ഗോളുകള്‍ പായിച്ച് കളി വെറും കുട്ടിക്കളിയാക്കി സതാംപ്ടണ്‍ ആഘോഷിച്ചു.
കൂകോ മാര്‍ട്ടീന, ഷെയ്ന്‍ ലോംഗ്, ഹൊസേ ഫോണ്ടേ എന്നിവരായിരുന്നു സതാംപ്ടണിന്‍റെ ഗോള്‍ വേട്ടക്കാര്‍. ഇതില്‍ ലോംഗ് രണ്ട് ഗോളുകള്‍ സ്വന്തമാക്കി.
പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീസ്റ്ററും രണ്ടാം സ്ഥാനത്ത് ആഴ്സണലുമാണുള്ളത്.