സച്ചിനും ഞാനും! ഇത് സ്വപ്നത്തിനുമപ്പുറം! - നിവിന്‍ പോളി

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (20:40 IST)
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി വരുന്നതിന്‍റെ ആഹ്ലാദം മലയാളത്തിന്‍റെ പ്രിയതാരം നിവിന്‍ പോളിക്ക് അടക്കാനാവില്ല. അതിനൊപ്പം ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം പ്രവര്‍ത്തിക്കാനാവുന്നതിന്‍റെ സന്തോഷവും ആവേശവും നിവിന് അടക്കാനുമാകുന്നില്ല.
 
നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
 
ഇത് എനിക്ക് സ്വപ്നസാക്ഷാത്കാരത്തേക്കാള്‍ വലിയ ഒരു മുഹൂര്‍ത്തമാണ്. എന്‍റെ കരിയറിലാദ്യമായി ഞാന്‍ ഒരു ബ്രാന്‍ഡ് അംബാസഡറാകുന്നതിന്‍റെ സന്തോഷം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാമനുഷ്യനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെ എക്സൈറ്റ്മെന്‍റ്!!!
 
സച്ചിന്‍റെ ഏറ്റവും വലിയ ആരാധകനായ ഞാന്‍ അദ്ദേഹത്തെ എന്നെങ്കിലും കണ്ടുമുട്ടാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്‍റെ വികാരം വാക്കുകള്‍ കൊണ്ട് പ്രതിഫലിപ്പിക്കാനാവുന്നില്ല. കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ചിരഞ്ജീവി, നാഗാര്‍ജ്ജുന തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം എന്‍റെ എക്സൈറ്റ്‌മെന്‍റ് ഇരട്ടിയാക്കുന്നു.

വെബ്ദുനിയ വായിക്കുക