സംസ്ഥാന സ്കൂള്‍ കായികമേള ജേതാക്കള്‍ക്കുള്ള അവാര്‍ഡ് തുക ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. അടുത്ത മേള മുതല്‍ ഇരട്ടിയാക്കിയ തുകയാകും സമ്മാനമായി നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മുമ്പ് ചര്‍ച്ചയാവുകയും പിന്നീട് മാറ്റിവെക്കുകയും ചെയ്ത സ്പോട്സ് ലോട്ടറി തിരികെ കൊണ്ടുവരാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായികമേഖലയുമായി ബന്ധപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യമേഖലയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിച്ച് കായികമേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും.
മികച്ച റിപ്പോര്‍ട്ടിങ്ങിന് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് അടുത്ത വര്‍ഷം മുതല്‍ കാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.