ചൈനയിലെ ഒരു സംഭരണശാലയില്‍ ചൈനീസ് കസ്റ്റംസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഫിഫ ലോകകപ്പിന്റെ 1,020 മാതൃകകള്‍ കണ്ടെത്തി. ചൈനയിലെ സെജിയാങ് മേഖലയിലെ യിവു പട്ടണത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഇവയ്ക്ക് ലോകകപ്പ് ട്രോഫിയുടെ അതേ ആകൃതിയിലും വലുപ്പവുമാണ് ഉള്ളത്. പിടികൂടിയ ഫിഫ ലോകകപ്പുകള്‍ ലിബിയയിലേക്ക് കയറ്റി അയയ്ക്കാനായി സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് പറഞ്ഞു. കപ്പ് നേടിയ രാജ്യങ്ങളുടെയെല്ലാം പേരുകളും പിടിച്ചെടുത്തവയിലുണ്ട്.
നേരത്തെ സിയാമെന്‍ പട്ടണത്തില്‍ നടന്ന റെയ്ഡില്‍ 1,008 ലോകകപ്പ് മാതൃകകളും 1,648 ജേഴ്‌സികളും പിടികൂടിയിരുന്നു. നിര്‍മിച്ച ഫിഫ ലോകകപ്പിന് ഫിഫയുടെയോ ചൈനീസ് അധികൃതരുടെയോ അംഗീകാരമില്ലാത്തതാണ്.