വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗോപീചന്ദിനെ സിന്ധു വെറുക്കുന്നു! - കാരണം ഇതാണ്

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (14:21 IST)
സെപ്തംബര്‍ 5 (ഇന്നലെ) അധ്യാപകദിനമായിരുന്നു. ഗുരുക്കന്മാരെ വണങ്ങുന്ന ദിവസം. റിയോ ഒളിമ്പിക്സില്‍ പി വി സിന്ധുവിന് വെള്ളി മെഡല്‍ സ്വന്തമാക്കാന്‍ കാരണമായത് പരിശീലകന്‍ ഗോപീചന്ദാണ്. സിന്ധുവിന്റെ കരിയറില്‍ ഗോപീചന്ദിന്റെ സ്വാധീനം വളരെ വലുതാണ്. 
 
അധ്യാപക ദിനത്തില്‍ സിന്ധു ഗോപീചന്ദിന് ഒരു സമ്മാനം നല്‍കി. ഐ ഹെയ്റ്റ് മൈ കോച്ച് എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയിലൂടെ തന്റെ കോച്ചിനെ കുറിച്ച് സിന്ധു പറയുന്നുണ്ട്. ട്രെയിനിങ്ങിനിടെ വേദനയും മുറിവും ഉണ്ടായിരുന്നിട്ടു കൂടി വിശ്രമിക്കാന്‍ അനുവാദം തരാതെ വിജയക്കുതിപ്പിലേക്ക് തന്നെ നയിച്ച വ്യക്തിയാണ് ഗോപീചന്ദ് എന്ന് വീഡിയോയില്‍ പറയുന്നു. 
 
തന്നെ വിജയത്തിലേക്ക് നയിക്കാന്‍ കാരണമായത് അദ്ദേഹത്തിന്റെ കഠിനമായ പരിശ്രമങ്ങള്‍ ആയിരുന്നുവെന്നും ഇതില്‍ താന്‍ തന്റെ കോച്ചിനോട് എന്നും നന്ദിയുള്ളവള്‍ ആയിരിക്കുമെന്നും സിന്ധു പറയുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്പോര്‍ട്സ് ഡ്രിങ്ക് ബ്രാന്‍ഡായ ഗറ്റോറാഡെയുമായി ചേര്‍ന്നാണ് സിന്ധു പുറത്തിറക്കിയത്. 

#TeachersDay is here & this is a story of students who hate their teacher. @Pvsindhu1 is 1 of them. Tag ur teacher who made u #SweatForGold pic.twitter.com/AijgbLgnpD

— Gatorade India (@GatoradeIndia) September 4, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍