വാതുവെപ്പില്‍ തന്നെ കക്ഷിയാക്കണമെന്ന് സമ്പത്ത് കുമാര്‍

ശനി, 12 ഏപ്രില്‍ 2014 (16:05 IST)
PRO
PRO
ഐപിഎല്‍ വാതുവെപ്പ് കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപെട്ട് ഐപിഎസ് ഓഫീസര്‍ സമ്പത്ത് കുമാര്‍ സുപ്രീം കോടതിയില്‍. വാതുവെപ്പില്‍ ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സമ്പത്ത് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ വാതുവെപ്പില്‍ ഒരു പ്രധാന ഇന്ത്യന്‍ താരം, ഗുരുനാഥ് മെയ്യപ്പന്‍, വാതുവെപ്പിലെ പ്രമുഖനായ വിക്രം അഗര്‍വാള്‍ എന്നിവരുടെ പങ്ക് താന്‍ വെളിപെടുത്തിയിരുന്നു. ഉത്തം ജെയിന്‍ എന്നയാളില്‍ നിന്നാണ് കൂടുതല്‍ വിവരം ലഭിച്ചത്.

ഈ വിവരങ്ങള്‍ 'ക്യൂ' ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സമിതി മുമ്പാകെ തമിഴ്‌നാട് ക്രൈം ബ്രാഞ്ചിലെ എസ്പി സമര്‍പ്പിക്കാത്തത് ദുരൂഹത ഉയര്‍ത്തുമെന്നും അപേക്ഷയില്‍ പറയുന്നു. കൂടാതെ ഉത്തം ജെയിനെ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തുമില്ല. ചോദ്യം ചെയ്ത പൊലീസുകാരെയെല്ലാം സ്ഥലം മാറ്റി.

ഇവയെല്ലാം ഉന്നതരെ സഹായിക്കാനാണെന്നും സമ്പത്ത് കുമാര്‍ ആരോപിച്ചു. ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ സമ്പത്ത് കുമാര്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കഴിഞ്ഞ കൊല്ലം നടന്ന കളി ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക