ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി ബെക്കാമിനെ വീണ്ടും തെരഞ്ഞെടുത്തു

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (17:16 IST)
PRO
PRO
കളിക്കളത്തില്‍ നിന്ന് വിരമിച്ചിട്ടും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി ഡേവിഡ് ബെക്കാമിനെ വീണ്ടും തെരഞ്ഞെടുത്തു. ലണ്ടനിലെ സോക്കര്‍ സക്കേഴ്‌സ് നടത്തിയ വോട്ടെടുപ്പില്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ബെക്കാം ഒന്നാമതെത്തിയത്.

ഡേവിഡ് ബെക്കാമിന് 29 ശതമാനം വോട്ടുകളാണ് ലഭിച്ചത്. റൊണാള്‍ഡോയ്ക്ക് 14 ശതമാനവും മെസ്സിക്ക് 12 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. പെലെയും റൂണിയും സിദാനും ആദ്യ പത്തില്‍ ഇടം നേടി.

പക്ഷെ അര്‍ജന്റീനയുടെ ഏക്കാലത്തെയും മികച്ച താരമായ മറഡോണയ്ക്ക് ആദ്യ റാങ്കില്‍ ഒന്നും എത്താന്‍ പറ്റിയില്ല. ലണ്ടനിലെ ഫുട്ബോള്‍ ആരാധകരാണ് മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്.