ലോകകപ്പിലെ ടീമുകളുടെ എണ്ണം നാല്‍പ്പതാക്കണമെന്ന് യുവേഫ തലവന്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (09:27 IST)
PRO
ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് യുവേഫ പ്രസിഡണ്ട് മിഷേല്‍ പ്ലാറ്റിന്‍. ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 40 ആയി ഉയര്‍ത്തണമെന്നാണ് യുവേഫ തലവന്റെ ആവശ്യം.
ലോകകപ്പില്‍ പങ്കെടുക്കുന്ന ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുടെ എണ്ണം 2 വീതം വര്‍ധിപ്പിക്കണമെന്നാണ് പ്ലാറ്റിനിയുടെ ആവശ്യം.
ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും കൂടുതല്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം ലോകകപ്പില്‍ വേണമെന്ന ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്ററുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് പ്ലാറ്റിനിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.
1930ല്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ 13 ടീമുകളാണ് മാറ്റുരച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ടീമുകളുടെ എണ്ണം 16 ആയി. 1982ല്‍ ഇത് 24 ആയി ഉയര്‍ത്തി. 1998ലാണ് ടീമുകളുടെ എണ്ണം 32 ആയി വര്‍ധിപ്പിച്ചത്.
യൂറോപ്പില്‍ നിന്നും 13 ടീമുകളും ആഫ്രിക്കയില്‍ നിന്നും അഞ്ചും ഏഷ്യയില്‍ നിന്നും നാലും ടീമുകള്‍ക്കാണ് നിലവില്‍ ലോകകപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്.