ലിവര്‍പൂളിന് വിജയം

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (12:58 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വിജയം. ഇതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനം ഉറപ്പിച്ചു. ഫുള്‍ഹാമിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂളിന്റെ വിജയം.

മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഒരുപോയിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ലിവര്‍പൂളിനുള്ളത്. 41-മത് മിനിറ്റില്‍ സ്റ്റൂറിഡ്ജും 72-മത് മിനിറ്റില്‍ കോണ്ടിനോയും അവസാനമിനിറ്റില്‍ ജെറാള്‍ഡുമാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.

മറ്റൊരു മല്‍സരത്തില്‍ അഴ്‌സണലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളില്ലാ സമനിലയില്‍ തളച്ചു. 26 മത്സരങ്ങളില്‍ നിന്ന് 57 പോയന്റാണ് ചെല്‍സിക്കുളളത്. ആഴ്‌സനലിന് അന്‍പത്തിയാറും, സിറ്റിക്ക് 54 പോയന്റുമാണുളളത്.