റോജര്‍ ഫെഡറര്‍ റാഫേല്‍ നദാലിനോട് ഏറ്റുമുട്ടും

Webdunia
വ്യാഴം, 23 ജനുവരി 2014 (09:48 IST)
PRO
ആന്‍ഡി മറെയുടെ മികവുറ്റ പ്രകടനത്തെ മറികടന്ന റോജര്‍ ഫെഡറര്‍ ഓ‍സ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. 6-3, 6-4, 6-7, 6-3ന്‌ ആയിരുന്നു ഫെഡററിന്റെ വിജയം.

ടെന്നീസിന്റെ മിന്നും താരം റാഫേല്‍ നദാലാണ്‌ എതിരാളി. ആദ്യ രണ്ടു സെറ്റും മൂന്നാം സെറ്റില്‍ 5-4ന്‌ മുന്നിട്ടു നില്‍ക്കെ ഫെഡററിനെ ബ്രേക്ക്‌ ചെയ്‌ത ആന്‍ഡി മറെ മല്‍സരം നാലാം സെറ്റിലേക്കു നീട്ടിയെങ്കിലും നെറ്റിലും സര്‍വിലും ആധിപത്യം പുലര്‍ത്തിയ ഫെഡറര്‍ 17 ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ വിജയം സ്വന്തമാക്കി.