റാഫേല്‍ നദാലിന് മൂന്നാം കിരീടം

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2013 (09:49 IST)
PRO
നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം കളത്തിലെത്തിയ റാഫേല്‍ നദാലിന് മൂന്നാം കിരീടം. ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ അര്‍ജന്റീനയുടെ യുവാര്‍ മാര്‍ടിന്‍ ഡെല്‍പൊട്രൊയെ പരാജയപ്പെടുത്തിയായിരുന്നു കിരീടനേട്ടം.

വനിതകളില്‍ കരോളിന്‍ വൊസ്നിയാക്കിയെ തകര്‍ത്ത് റഷ്യന്‍ താരം മരിയ ഷറപോവയും കിരീടം സ്വന്തമാക്കി. 2010നുശേഷം ആദ്യമായാണ് നദാല്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ചാമ്പ്യനാകുന്നത്.

ലോക ഒന്നാം റാങ്കുകാരന്‍ നൊവാക് യൊകോവിച്ചിനെ കടന്നെത്തിയ ദെല്‍പൊട്രൊയ്ക്കെതിരെ ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു നദാലിന്റെ തിരിച്ചുവരവ് (6-4, 3-6,4-6).

ഇന്ത്യന്‍ വെല്‍സില്‍ മൂന്നാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്. വനിതകളില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷറപോവ വൊസ്നിയാക്കിയെ തകര്‍ത്തു (6-2, 6-2). 2012ലെ ഫ്രഞ്ച് ഓപ്പണിനുശേഷം ആദ്യമായാണ് ഷറപോവ ഏതെങ്കിലുമൊരു ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.