റയല്‍ മാഡ്രിഡ് ഫൈനലില്‍

Webdunia
ബുധന്‍, 12 ഫെബ്രുവരി 2014 (10:43 IST)
PRO
റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലിന്റെ ഇരുപാദങ്ങളിലും ശക്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചാണ് റയല്‍ ഫൈനലില്‍ കടന്നത്.

സെമിയില്‍ ഇരുപാദങ്ങളിലായി അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 5-0-ത്തിന്റെ ലീഡാണ് റയല്‍ നേടിയത്. അത്‌ലറ്റിക്കോ നിരയിലേക്ക് അക്രമിച്ച് മുന്നേറിയ റയലിനു വേണ്ടി രണ്ട് ഗോളും സമ്മാനിച്ചത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു.

ആദ്യപകുതിയുടെ തുടക്കത്തില്‍ 7, 16 മിനിറ്റുകളിലായി ലഭിച്ച പെനാല്‍ട്ടികളില്‍ നിന്നാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്.