റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

Webdunia
വ്യാഴം, 16 ജനുവരി 2014 (14:54 IST)
PRO
രണ്ട് ഗോളിന്റെ മികവില്‍ ഒസാസുനയെ തോല്‍പിച്ച് റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിച്ചാണ് കളിയില്‍ താരമായി. കോപ്പ ഡെല്‍ റേ രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഒസാസുനയ്‌ക്കെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍ .

ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയ നേടി. ബര്‍ണബ്യൂവില്‍ നടന്ന ഒന്നാം റൗണ്ടിലും മടക്കമില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്റെ ജയം. 4-0 എന്ന ഗോള്‍ ശരാശരിയിലാണ് അവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.