യുഎസ് ഓപ്പണില്‍ നിന്നും റോജര്‍ ഫെഡറര്‍ പുറത്തായി

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (08:59 IST)
PRO
PRO
യുഎസ് ഓപ്പണില്‍ നിന്നും റോജര്‍ ഫെഡറര്‍ പുറത്തായി. സ്പാനിഷ് താരം ടോമി റോബെര്‍ഡോയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡററെ പരാജയപ്പെടുത്തിയത്. 2002ന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ സീസണിലെ നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലും ഫൈനല്‍ കാണാതെ പുറത്താകുന്നത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റോബെര്‍ഡോ ഫെഡററെ പരാജയപ്പെടുത്തിയത്. നേരത്തെ 10 തവണ ഏറ്റുമുട്ടിയപ്പോഴും ഫെഡററോട് തോല്‍വി വഴങ്ങിയ പത്തൊന്‍പതാം സീഡ് താരമായ റോബര്‍ഡോ മികച്ച പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്.

ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലും ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ജൂണില്‍ വിബിംള്‍ഡണിലെ രണ്ടാം റൗണ്ടിലും ഫെഡറര്‍ പരാജയപ്പെട്ടിരുന്നു.

സ്‌കോര്‍: (7-6,6-3,6-4)

വെബ്ദുനിയ വായിക്കുക