മീഥൈല്‍ ഹെക്സനാമീന്‍ വീണ്ടും നാണംകെടുത്തുന്നു; ഉദയലക്ഷ്മിയെ മരുന്നടിക്ക് പിടിച്ചു

Webdunia
ബുധന്‍, 3 ജൂലൈ 2013 (17:16 IST)
PRO
ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വനിതാ ഷോട്ട്പുട്ട് താരം ആന്ധ്ര സ്വദേശിയായ പി ഉദയലക്ഷ്മി കഴിഞ്ഞ ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ദേശീയ ആന്റി ഡോപ്പിംഗ് ഏജന്‍സി വെളിപ്പെടുത്തി.

2002 ല്‍ ദേശീയ മീറ്റില്‍ സ്വര്‍ണം നേടിയതിന് ശേഷം ഉത്തേജകമരുന്നടിക്ക് പിടിക്കപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത താരമാണ് ഉദയലക്ഷ്മി. ഉദയലക്ഷ്മിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്‍വലിച്ചതായി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

മീഥൈല്‍ ഹെക്സനാമീന്‍ എന്ന നിരോധിത വസ്തുവാണ് ഉദയലക്ഷ്മിയുടെ സാമ്പിളില്‍ കണ്ടെത്തിയത്. ചൈന്നെയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സാമ്പിള്‍ ശേഖരിച്ചത്. ചെന്നൈയില്‍ സ്വര്‍ണം നേടിയിരുന്നത് ഉദയലക്ഷ്മിയാണ്. ബി സാംപിള്‍ പരിശോധനയ്ക്ക് ശേഷമേ താരത്തെ ഔദ്യോഗികമായി വിലക്കാനിടയുള്ളൂ.

ഡല്‍ഹി കോമൺവെല്‍ത്ത് ഗെയിംസിന് ശേഷം മലയാളിയായ സിനി ജോസ് അടക്കം ആറ് താരങ്ങൾ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യയെ നാണം കെടുത്തിയിരുന്നു. അവരില്‍ കണ്ടെത്തിയ അതേ മരുന്നാണ് ഇപ്പോഴും തിരിച്ചറിഞ്ഞിരിക്കുന്ന