ഇന്ത്യയെ തകർക്കാൻ ഞങ്ങളല്ലാതെ വേറാര്, എന്തുവില കൊടുത്തും വിജയിക്കുമെന്ന് മിച്ചൽ മാർഷ്

അഭിറാം മനോഹർ

തിങ്കള്‍, 24 ജൂണ്‍ 2024 (13:10 IST)
Mitch marsh
അഫ്ഗാനെതിരായ തോല്‍വിക്ക് ശേഷം ടൂര്‍ണമെന്റില്‍ നിന്നും പുറത്താകല്‍ ഭീഷണി നേരിടുന്നതിനിടെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി ഓസീസ് നായകനായ മിച്ചല്‍ മാര്‍ഷ്. ടി20 ലോകകപ്പിന്റെ സെമിഫൈനല്‍ യോഗ്യത നേടണമെങ്കില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസീസിന് ഇന്ത്യക്കെതിരെ വിജയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പരാജയപ്പെടുത്തി ഓസീസ് സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
 
 സൂപ്പര്‍ എട്ടില്‍ അഫ്ഗാനെതിരെ പരാജയപ്പെട്ടതോടെയാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന് സ്ഥിതിയിലേക്ക് ഇന്ത്യയെത്തിയത്. 149 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ ചെയ്‌സ് ചെയ്യവെയാണ് ഓസീസ് പരാജയം രുചിച്ചത്. 59 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്വെല്‍ മാത്രമായിരുന്നു ഓസീസ് നിരയില്‍ പൊരുതിയത്. തങ്ങളെ എഴുതിതള്ളരുതെന്നും ഇന്ത്യയുമായുള്ള മത്സരത്തിലൂടെ ശക്തമായി തിരിച്ചുവരുമെന്നുമാണ് മിച്ചല്‍ മാര്‍ഷ് വ്യക്തമാക്കിയത്.
 
 ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുമായി വിജയിച്ചേ മതിയാകു. ഇതൊരു വെല്ലുവിളിയായി കണക്കാക്കും. ഇത്തരമൊരു സാഹചര്യം മറികടക്കാന്‍ ഓസീസുനേക്കാള്‍ മികച്ച ടീം മറ്റേതാണുള്ളത്. അഫ്ഗാന്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. അവര്‍ 20 റണ്‍സെങ്കിലും അധികമായി നേടി ഇതായിരുന്നു അഫ്ഗാനുമായുള്ള മത്സരശേഷം മാര്‍ഷിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍