നിങ്ങള്‍ കണ്ടോ? ട്രാഫിക് സിനിമയുടെ ക്ലൈമാക്‌സ് പുനരാവിഷ്‌കരിച്ച വിഡിയോ വൈറല്‍ !

കെ ആര്‍ അനൂപ്

തിങ്കള്‍, 24 ജൂണ്‍ 2024 (09:22 IST)
സിനിമ സീനുകളുടെ പുനരാവിഷ്‌കരണം ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാല്‍ സിനിമ കണ്ടപ്പോള്‍ അനുഭവിച്ച അതേ ത്രില്ലും ഫീലും നല്‍കി ദൃശ്യങ്ങള്‍ ഉണ്ടാക്കുക എന്നത് നിസ്സാര കാര്യവുമല്ല. ട്രാഫിക് സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ തനിമ ഒട്ടും ചോരാതെ വീണ്ടും സോഷ്യല്‍ മീഡിയ സ്‌ക്രീനുകളില്‍ എത്തിച്ചിരിക്കുകയാണ് പാലക്കാട് മണ്ണാര്‍ക്കാടിലെ ഒരു കൂട്ടം യുവാക്കള്‍. സംവിധായകനും നടനുമായ നാദിര്‍ഷ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇവരുടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
 
3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ഐഫോണിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചുങ്കം സ്വദേശി മുഹമ്മദ് ഫാസിലാണ് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചത്. സംവിധായകന്‍ തന്നെയാണ് എഡിറ്റിങ്ങും ചെയ്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by F A Z I L (@actor_fazilu)

രാജീവ് പള്ളിക്കുറുപ്പ്, നന്ദു, ബഷീര്‍, മുരളി സുനീര്‍, സജില്‍ ഷാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൈതി, 2018 തുടങ്ങിയ സിനിമകളുടെ രംഗങ്ങളും ഇതിന് മുമ്പ് ഇവര്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍