മിയാമി: ജോക്കോവിക്കിനു പരാജയം

Webdunia
ശനി, 29 മാര്‍ച്ച് 2008 (11:46 IST)
PROPRO
ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്കിന് സോണി ഐറിക്‍സണ്‍ ഓപ്പണ്‍ രണ്ടാം റൌണ്ടില്‍ പരാ‍ജയം. യോഗ്യത പുതിയതായി സമ്പാദിച്ച് കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കയുടെ താരം കെവിന്‍ ആന്‍ഡെഴ്സണാണ് ജോക്കോവിക്കിനെ പുറത്താക്കിയ താരം. രണ്ടാം സീഡ് നദാലും മൂന്നാം റൌണ്ടില്‍ കടന്നു.

ജോക്കോവിക്കിനെ 7-6, 3-6, 6-4 എന്ന സ്കോറിനായിരുന്നു കെവിന്‍ ആന്‍ഡെഴ്‌സണ്‍ പരജയപ്പെടുത്തിയത്. മൂന്നാം സെറ്റില്‍ 2-0 ന്‍ മുന്നില്‍ നിന്ന ശേഷമാണ് ജോക്കോവിക്ക് സെറ്റ് എതിരാളിക്ക് നല്‍കിയത്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിലും കഴിഞ്ഞയാഴ്ച പസഫിക് ലൈഫിലും കിരീടം കണ്ടെത്തിയ താരമാണ് ജോക്കോവിക്ക്.

തുടക്കത്തിലെ തളര്‍ച്ചയില്‍ നിന്നും കര കയറാന്‍ താന്‍ പരമാവധി ശ്രമിച്ചെങ്കിലും ആന്‍ഡേഴ്‌സണ്‍ എങ്ങനെ കളിക്കുന്നു എന്ന് മനസ്സിലാക്കാനായില്ലെന്ന് മത്സരം പരാജയപ്പെട്ട ശേഷം ജോക്കോവിക്ക് വ്യക്തമാക്കി. “ നോവാക്കിനെതിരെ നടത്തിയ എന്നെ അതിശയിപ്പിച്ചു. ഈ വര്‍ഷം ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചത്. പ്രത്യേകിച്ചും മൂന്നാം നമ്പര്‍ താരത്തിനെതിരെ കളിക്കാനായത് കൂടുതല്‍ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു.” ജോക്കോവിക്ക് പറഞ്ഞു.

സ്പാനിഷ് താരം റാഫെല്‍ നദാല്‍ പരാജയപ്പെടുത്തിയത് ജര്‍മ്മനിയുടെ ബഞ്ചമിന്‍ ബെക്കറിനെതിരെ ആയിരുന്നു. 7-5, 6 -2 എന്ന സ്കോറിന് പോരാട്ടം നടത്തിയാണ് നദാല്‍ വിജയം പിടിച്ചെടുത്തത്. ഏഴാം സീഡ് ഡേവിഡ് നല്‍ബന്ധിയാനും പുറത്തായവരിലാണ് പെട്ടത്. ബല്‍ജിയന്‍ താരം സേവ്യര്‍ മലീസയോടായിരുന്നു പരാജയം അറിഞ്ഞത്. എട്ടാം സീഡ് ഫ്രാന്‍സിന്‍റെ റിച്ചാര്‍ഡ് ഗാസ്ഗേ റഷ്യയുടെ ദിമിത്രി തുര്‍സ്‌നോവിനോട് 6-3, 6-7, 7-6 നു പരാജയപ്പെട്ടു.