മാര്‍ട്ടിന ഹിന്‍ജിസ്‌ ടെന്നീസ് കളിക്കളത്തിലേക്ക് വീണ്ടുമെത്തുന്നു

Webdunia
വ്യാഴം, 18 ജൂലൈ 2013 (08:54 IST)
PRO
PRO
മാര്‍ട്ടിന ഹിന്‍ജിസ്‌ ടെന്നീസ് കളിക്കളത്തിലേക്ക് വീണ്ടുമെത്തുന്നു. ആറ് വര്‍ഷം മുമ്പ് വനിതാ ടെന്നിസില്‍ വിരമിച്ച മാര്‍ട്ടിന പഴയ സ്ഥാനങ്ങള്‍ തിരിച്ച് പിടിക്കാനായിരിക്കും ലക്ഷ്യമിടുന്നത്. മുപ്പത്തിരണ്ടുക്കാരിയായ മാര്‍ട്ടിന ഡബിള്‍സിലാണ് രണ്ടാവരവില്‍ ഇറങ്ങുന്നത്.

മാര്‍ട്ടിന ഹിന്‍ജിസ്‌ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. സൗത്തേണ്‍ കലിഫോര്‍ണിയ ഓപ്പണിലെ വനിതാ ഡബിള്‍സിലായിരിക്കും മാര്‍ട്ടിന പോരാട്ടത്തിനിറങ്ങുക. 27 മുതല്‍ കാള്‍സ്ബാദിലാണ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നത്.

ഡബിള്‍സില്‍ തന്റെ പഴയ പങ്കാളിയായ ഡാനിയേല ഹാന്റുചോവയാണ് രണ്ടാം വരവിലും മാര്‍ട്ടിനയ്ക്ക് കൂട്ട്. ഡാനിയേല ഹാന്റുചോവ സ്‌ലൊവാക്യയുടെ താരമാണ്.