യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. ആദ്യപാദ ക്വാര്‍ട്ടറില്‍ ഗ്രീക്ക് ക്ലബായ ഒളിംപ്യാക്കോസാണ് മടക്കമില്ലാത്ത രണ്ട് ഗോളിന് യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
പകുതി സമയത്ത് ഒരു ഗോളിന് മുന്നിട്ടുനിന്ന ഒളിംപ്യാക്കോസിനുവേണ്ടി 38-മത് മിനിറ്റില്‍ ഡോമിനിഗസും 54-മത് മിനിറ്റില്‍ കാമ്പല്ലുമാണ് ലക്ഷ്യം കണ്ടത്.
മാര്‍ച്ച് 19ന് ഓള്‍ഫ് ട്രാഫോഡില്‍ നടക്കുന്ന രണ്ടാപാദത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ 1999നുശേഷം ആദ്യമായിട്ടായിരിക്കും യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്താകുന്നത്.