മഹാത്മാ ഗാന്ധിയും മൈക്കല്‍ ജാക്‌സണും ഫുട്ബോള്‍ കളിക്കുന്നു!

വെള്ളി, 16 ഓഗസ്റ്റ് 2013 (13:36 IST)
PRO
PRO
മഹാത്മാ ഗാന്ധിയും മൈക്കല്‍ ജാക്‌സണും ഫുട്ബോള്‍ കളിക്കുന്നു എന്ന് കേട്ട് ഞെട്ടിയോ? എന്നാല്‍ ഞെട്ടണ്ടാ, ബ്രസീലിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബായ അത്‌ലറ്റിക്കോ ഗോയിനീന്‍സിലെ രണ്ടു കളിക്കാരുടെ പേരാണ് മഹാത്മാ ഗാന്ധിയും മൈക്കല്‍ ജാക്‌സണും.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേര് സ്വീകരിച്ചത് ഹെബര്‍ പിയോ മാറ്റോസ് പിറസ് എന്ന ഗോയിനീന്‍സ് ക്ലബിലെ മധ്യനിര താരമാണ്. പോപ്പ് ഗായകന്‍ മൈക്കല്‍ജാക്‌സണ്‍ പേര്‍ സ്വീകരിച്ചിരിക്കുന്നത് കാര്‍ലോസ് അഡ്രിയാനോ സൗസ ക്രൂസ് എന്ന സ്‌ട്രൈക്കറുമാണ്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ കളിക്കാര്‍ തങ്ങളുടെ വിളിപ്പേരുകള്‍ക്ക് പുതുമ നല്കുന്നതിന്റെ ഭാഗമായാണ് ലോകപ്രശസ്തരായ വ്യക്തികളുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നത്. പേര് മാറ്റിയവരില്‍ പ്രസിദ്ധരായ പല ബ്രസീലിയന്‍ കളിക്കാരുമുണ്ട്.

എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന വലിയ പേരുകാരനാണ് പെലെ എന്ന ചുരുക്കത്തില്‍ ലോകം കീഴടക്കിയത്. റൊണാള്‍ഡോ എന്ന നാലക്ഷരങ്ങളില്‍ പ്രശസ്തനായത് ലൂയിസ് നസാറിയോ ഡി ലിമയാണ്.

വെബ്ദുനിയ വായിക്കുക