മയക്കുമരുന്ന് കേസ്: വിജേന്ദര്‍ കുടുങ്ങുയേക്കും

ഞായര്‍, 31 മാര്‍ച്ച് 2013 (17:13 IST)
PRO
PRO
മയക്കുമരുന്ന് കേസില്‍, ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിനെതിരെ നിര്‍ണായക തെളിവുകളുമായി പഞ്ചാബ് പൊലീസ് രംഗത്ത്. വിവാദ കനേഡിയന്‍ മയക്കുമരുന്ന് വിതരണക്കാരന്‍ അനൂപ് സിങ് കഹ് ലോനുമായി വിജേന്ദറിന് അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

വിജേന്ദറും കഹ് ലോനിയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെടെലഫോണ്‍ രേഖകളും ഇരുവരും ദല്‍ഹിയില്‍ സ്വകാര്യചടങ്ങില്‍ പങ്കെടുത്തതിന്റെഫോട്ടോകളും പൊലീസിന് ലഭിച്ചതായി പ്രമുഖ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ വിജേന്ദറിന്റെമുടിയും രക്ത സാംപിളുകളും പരിശോധിക്കാന്‍ അനുമതി തേടി തിങ്കളാഴ്ച പൊലീസ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

പഞ്ചാബ് പൊലീസിനൊഴികെ ആര്‍ക്ക് വേണമെങ്കിലും തന്റെസാംപിളുകള്‍ നല്‍കാമെന്ന് വിജേന്ദര്‍ നേരത്തെ അറിയിച്ചിരുന്നു.

കഹ് ലോനിയുടെ വീട്ടില്‍ നിന്ന് 130 കോടി വില വരുന്ന 26 കി.ഗ്രാം ഹെറോയിന്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. വീടിന് സമീപത്ത് വിജേന്ദറിന്റെഭാര്യയുടെ കാറും പൊലീസ് കണ്ടിരുന്നു.

വെബ്ദുനിയ വായിക്കുക