ഫുട്‌ബോള്‍ മത്സരത്തിനിടെ എതിര്‍ടീമംഗവുമായി കൂട്ടിയിടിച്ച ബെല്‍ജിയം ഫുട്‌ബോള്‍ താരം മരിച്ചു. ബെല്‍ജിയം ക്ലബായ ലോക്കറന്റെ പ്രതിരോധ താരമായിരുന്നു 24കാരനായ ഗ്രിഗറി.മുന്‍ അണ്ടര്‍ 21 താരമായിരുന്നു ഗ്രിഗറി മെര്‍ട്ടിനസ്.
എതിര്‍ ടീമിലെ താരവുമായി കൂട്ടിയിടിച്ച് മത്സരത്തിന്റെ ഒന്നാം പകുതിയിലാണ് ഗ്രിഗറി മൈതാനത്ത് വീണത്. ഗുരുതരാവസ്ഥയിലായ മെര്‍ട്ടിനസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഗ്രിഗറിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് ഗ്രിഗറി മാര്‍ട്ടിനസിന്റെ ജീവന്‍ എടുത്തത്. ഇദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.