ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് നല്‍കിയ അഞ്ചര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ശ്രീശാന്തിനോട് അടുപ്പമുള്ള അഭിഷേക് ശുക്ലയെ മുംബൈയിലെത്തിച്ചാണ് പണം കണ്ടെടുത്തത്. ബുധനാഴ്ച അറസ്റ്റിലായ അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ശ്രീശാന്തിന് ലഭിച്ച 75,000 രൂപ മുംബൈ പൊലീസും 3.75 ലക്ഷം രൂപ ഡല്‍ഹി പൊലീസും കണ്ടെത്തിയിരുന്നു. ഇതോടെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ലഭിച്ച 10 ലക്ഷം രൂപയും കണ്ടെത്താനായി.
ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശ്രീശാന്തിനെ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒന്നാം നമ്പര്‍ സെല്ലിലാണ് ശ്രീശാന്ത് ഉള്ളത്. ജൂണ്‍ നാല് വരെയാണ് കസ്റ്റഡി കാലാവധി.