സീസണിലെ ആദ്യ കിരീടം തേടുന്ന ഇന്ത്യന്‍ താരം സൈന നേഹ്വാള്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, ആനന്ദ് പവാര്‍ എന്നിവരും രണ്ടാം റൗണ്ടിലെത്തി.
വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ നിച്ചാവോനെയാണ് സൈന പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചടിച്ച സൈന 12-21, 21-16, 21-13ന് മത്സരം സ്വന്തമാക്കി.
ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധു ജപ്പാന്റെ ആറാം സീഡ് ജി ഹ്യൂന്‍ സുങ്ങിനെ 21-8, 21-12ന് കീഴടക്കി. ഫ്രഞ്ച് താരം തോമസ് റുക്‌സലിനെയാണ് ആനന്ദ് പവാര്‍ (21-9, 24-22) തോല്പിച്ചത്.
വനിതാ സിംഗിള്‍സില്‍ അരുന്ധതി പണ്ടാവനെയും ഡബിള്‍സില്‍ ജ്വാലാ ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.