ഫുട്ബാള്‍ ടീമും സ്വന്തമാക്കാന്‍ ഷാരൂഖ്

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2013 (12:53 IST)
PTI
PTI
ബോളിവുഡിലെ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്‍ ഇനി ഫുട്ബോളിനും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ പുതുതായി രൂപംകൊടുത്ത ഐ എം ജി റിലയന്‍സ് ലീഗില്‍ പങ്കെടുക്കുന്ന കൊല്‍ക്കത്തയുടെ ഫുട്ബോള്‍ ടീമിനെ സ്വന്തമാക്കാനാണ് ഷാരൂഖിന്റെ ശ്രമം.

ഐപിഎല്‍ ക്രിക്കറ്റിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ കൂടിയായ ഷാരൂഖ് ഫുട്ബാള്‍ ടീം സ്വന്തമാക്കുന്ന കാര്യം അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡെംപോ ടീമിനെ വാങ്ങാന്‍ തനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പുതുതായി തുടങ്ങുന്ന ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.