പ്രക്ഷോഭം: ഉക്രൈന്‍ താരങ്ങള്‍ മടങ്ങി

Webdunia
വെള്ളി, 21 ഫെബ്രുവരി 2014 (10:07 IST)
PRO
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചില ഉക്രൈന്‍ താരങ്ങള്‍ ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെ മടങ്ങി.

ആല്‍പൈന്‍ സ്‌കീയിംഗ്‌ വനിതാ താരം ബോഗ്‌ദാന്‍ മാറ്റ്‌സോറ്റ്‌സ്‌കയുള്‍പ്പടെയുള്ളവര്‍ മടങ്ങിയതായി ഉക്രൈന്‍ ഒളിമ്പിക്‌ കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.

പ്രക്ഷോഭകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കറുത്ത ബാഡ്‌ജ്‌ ധരിക്കാന്‍ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി അനുവദിക്കാത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.