പിവി സിന്ധു വീണ്ടും ആദ്യ പത്ത് റാങ്കിംഗില്‍ ഇടം നേടി

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (17:06 IST)
PTI
PTI
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വീണ്ടും ആദ്യ പത്ത് റാങ്കിംഗില്‍ ഇടം പിടിച്ചു. കഴിഞ്ഞാ‍ഴ്ച രണ്ട് സ്ഥാനം നഷ്ടപ്പെട്ട് പന്ത്രണ്ടാം സ്ഥാനത്തായിരുന്നു സിന്ധു.

ടോക്കിയോവില്‍ ജപ്പാന്റെ അകാനെ യാംഗുച്ചിയോടെറ്റ പരാജയമാണ് സിന്ധു റാങ്കിംഗില്‍ പിന്നോട്ട് പോകുവാന്‍ കാരണം. അതെസമയം ഇന്ത്യയുടെ മറ്റ് താരങ്ങല്‍ക്ക് റാങ്കിംഗില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായിട്ടില്ല.

പരുപ്പള്ളി കശ്യപ്പ് പതിനാലാം സ്ഥാനത്തും ഗുരുസായ്ദത്ത് ഇരുപത്തിനാലാം സ്ഥാനത്തുമാണ്. അജയ് ജയറാം ഇരുപത്തിയാറാം സ്ഥാനത്താണ് സ്ഥാനങ്ങളിലെത്തി.