നൊവാക് ദ്യോക്കോവിച്ച് വിവാഹിതനാകുന്നു!

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (09:11 IST)
PRO
PRO
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹിതനാകുന്നുവെന്ന് അറിയിച്ചു. കാമുകി ജെലീന റെസ്റ്റിക്കാണ് ദ്യോക്കോവിച്ച് വിവാഹം കഴിക്കുന്നത്. സെര്‍ബിയയിലെ മോഡലിംഗ് രംഗത്താണ് ജെലീന.

തങ്ങളുടെ വാഹനിശ്ചയം കഴിഞ്ഞെന്നും ദ്യോക്കോവിച്ച് ട്വിറ്ററിലൂടെ അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം നടക്കുമെന്നാണ് ദ്യോക്കോവിച്ചിന്റെ സുഹൃത്തുക്കള്‍ നല്‍കിയ വിവരം. ട്വിറ്ററില്‍ രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദ്യോക്കോവിച്ചിന്റെ മത്സരവേദികളില്‍ സ്ഥിര സാന്നിദ്ധ്യമാണ് കാമുകി ജെലീന. ദ്യോക്കോവിച്ചിന്റെ സന്നദ്ധ സംഘടനയുടെ ഡയറക്ടറും ജെലീനയാണ്.