നാ ലീ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

Webdunia
വെള്ളി, 24 ജനുവരി 2014 (09:30 IST)
PRO
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിന്റെ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയുടെ നാ ലീ സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ നേരിടും.

പുരുഷ വിഭാഗം സെമിയില്‍ സ്വിസ്താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിഷിനെ കീഴടക്കി(6-3, 6-7, 7-6, 7-6) ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി.

മിക്‌സഡ് ഡബിള്‍സില്‍ ആറാം സീഡ് ഇന്ത്യയുടെ സാനിയാ മിര്‍സ- റുമാനിയയുടെ ഹോറിയ ടെകാവു സഖ്യം സെമിസീറ്റ് നേടി. എന്നാല്‍ ലിയാണ്ടര്‍ പേസ് ഡാനിയേല ഹാന്റുക്കോവ സഖ്യം ക്വാര്‍ട്ടറില്‍ തോറ്റു.