നദാല്‍ മെക്സിക്കന്‍ ഓപ്പണ്‍ ഫൈനലില്‍

Webdunia
ശനി, 2 മാര്‍ച്ച് 2013 (16:55 IST)
PRO
മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ മെക്സിക്കന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില് കടന്നു‍.

അര്‍ജന്‍റീനയുടെ ലിയനാര്‍ഡൊ മേയറെ 6-1, 7-5നു നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണു റാഫയുടെ മുന്നേറ്റം.

നിക്കോളസ് അല്‍മാഗ്രോയാണ് ഫൈനലിലെ എതിരാളി. പരുക്കില്‍നിന്നു മുക്തനായി കോര്‍ട്ടില്‍ തിരിച്ചെത്തിയ ശേഷം ചിലി ഓപ്പണില്‍ ഫൈനലില്‍ കടന്ന റാഫ, ബ്രസീല്‍ ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു.