നദാല്‍ ക്വാര്‍ട്ടറില്‍, മുറെ പുറത്ത്

Webdunia
ശനി, 20 ഏപ്രില്‍ 2013 (10:50 IST)
PTI
സ്പാനിഷ്‌ താരം റാഫേല്‍ നദാല്‍ മോണ്ടികാര്‍ലോ മാസ്റ്റേഴ്സ്‌ ടെന്നീസിന്‍റെ ക്വാര്‍ട്ടറില്‍. ജര്‍മനിയുടെ ഫിലിപ്പ്‌ കോഷറീബറിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാല്‍ കോഷറീബറിനെ കീഴടക്കിയത്.

സ്കോര്‍: 6-2, 6-4

അതേസമയം, ബ്രിട്ടന്റെ ആന്‍ഡി മുറെ മോണ്ടികാര്‍ലോ മാസ്റ്റേഴ്സ്‌ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ പുറത്തായി‌. സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സ്റ്റാനിസ്ലാവ്‌ വാവ്‌റിങ്കയാണ്‌ മുറെയെ കീഴടക്കിയത്‌.

സ്കോര്‍: 6-1, 6-2

എന്നാല്‍ ക്വാര്‍ട്ടറില്‍ വാവ്‌റിങ്ക പുറത്താകുകയും ചെയ്തു.