ദേശീയ ഗെയിംസ്: 800 മീറ്ററില്‍ കേരളത്തിന് സ്വര്‍ണം

Webdunia
ശനി, 19 ഫെബ്രുവരി 2011 (18:30 IST)
PRO
PRO
ദേശീയ ഗെയിംസ് അത്‌ലെറ്റിക്സില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ് ജോസഫാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്.

നേരത്തെ വാട്ടര്‍പോളോയില്‍ കേരളം ഇരട്ട സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ വിഭാഗത്തില്‍ സര്‍വീസസിനെയാണ്‌ കേരളം പരാജയപ്പെടുത്തിയത്‌. വനിതാ വിഭാഗത്തില്‍ കേരളം ഡല്‍ഹിയെയാണ് പരാജയപ്പെടുത്തിയത്.

ദേശീയ ഗെയിംസ്‌ സൈക്ലിംഗിലും കേരളം സ്വര്‍ണം നേടി. ഒരു വെള്ളിയും രണ്ടു വെങ്കലവും ഈ ഇനത്തില്‍ ശനിയാഴ്ച കേരളം നേടി.