ദീപിക പള്ളിക്കല്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ജീവിത സഖിയാകുന്നു

Webdunia
വെള്ളി, 29 നവം‌ബര്‍ 2013 (09:49 IST)
PTI
മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിനെ വിവാഹം കഴിക്കുന്നു. വിവാഹനിശ്ചയ വാര്‍ത്ത ദീപികയുടെ അമ്മ സൂസന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്നു. ഒരുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. 2007-ല്‍ നികിതയെ വിവാഹം കഴിച്ച ദിനേഷ് കാര്‍ത്തിക് കഴിഞ്ഞവര്‍ഷം വിവാഹമോചിതനായിരുന്നു.

ഇതിനുശേഷമാണ് ദീപികയുമായി ദിനേഷ് പ്രണയത്തിലായത്. ഇരുവരുടെയും വീട്ടുകാര്‍ അനുകൂലിക്കുകകൂടി ചെയ്തു.