ദക്ഷിണേന്ത്യന്‍ സര്‍വകലാശാല ഫുട്‌ബോളില്‍ കാലിക്കറ്റ് ചാമ്പ്യന്മാര്‍
ബുധന്‍, 25 ഡിസംബര്‍ 2013 (10:24 IST)
PRO
ദക്ഷിണേന്ത്യന്‍ സര്‍വകലാശാല ഫുട്‌ബോളില്‍ കാലിക്കറ്റ് സര്‍വകലാശാല ചാമ്പ്യന്‍മാരായി. ഫൈനല്‍ റൗണ്ടില്‍ രണ്ട് വിജയവും ഒരു സമനിലയുമുള്‍പ്പെടെ 7പോയിന്റ് നേടിയാണ് കാലിക്കറ്റ് ജേതാക്കളായത്.
ഫൈനല്‍ റൗണ്ടിലെ മത്സരത്തില്‍ അണ്ണാമലെ, അണ്ണാസര്‍വകലാശാല ടിമുകളോട് ഓരോ ഗോളിന് വിജയിച്ച കാലിക്കറ്റ് അവസാന മത്സരത്തില്‍ എം.ജി. യോട് സമനില പിടിക്കുകയായിരുന്നു. എം.ജി. സര്‍വകലാശാലയ്ക്കാണ് രണ്ടാംസ്ഥാനം.