വിംബിള്‍ഡന്‍ ടെന്നീസില്‍ പ്രമുഖരുടെ തോല്‍വികള്‍ തുടരുന്നു.രണ്ടാം റൗണ്ടില്‍ പുരുഷവിഭാഗം മൂന്നാം സീഡ് റോജര്‍ ഫെഡറും വനിതാ വിഭാഗം മൂന്നാം സീഡ് മരിയ ഷറപ്പോവയും തോറ്റ് പുറത്തായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഫെഡററുടെ പരാജയം.
തോല്‍വികളില്‍ അവസാനിക്കുന്നതല്ല തന്റെ കരിയര്‍ എന്നാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ റോജര്‍ ഫെഡറര്‍ പറയുന്നത്. തനിക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നും ടെന്നീസിനെ പ്രണയിക്കുന്ന താരം പറയുന്നു.
നൂറ്റിപപതിനാറാം സീഡ് കാരനായ ഉക്രെയ്‌ന്റെ സെര്‍ജീ സ്റ്റക്കോവ്‌സ്‌കിയാണ് ഫെഡററെ തറപറ്റിച്ചത്. സ്‌കോര്‍:6-7(5),7-6(5),7-5,7-6(5). വനിതാ വിഭാഗം രണ്ടാം സീഡ് വിക്ടോറിയ അസരെങ്ക പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. ഒന്നാം റൗണ്ടില്‍ റാഫേല്‍ നദാലെ അട്ടിമറിച്ച ബെല്‍ജിയം താരം സ്റ്റീവ് ഡാര്‍സിസും പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.