തീക്കളിക്ക് മാഡ്രിഡും ബാഴ്സയും ഇന്ന്

ശനി, 21 ഏപ്രില്‍ 2012 (12:24 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ സെമിയില്‍ തോല്‍വിയേറ്റുവാങ്ങിയ റയല്‍ മാഡ്രിഡും ബാഴ്സലോണയും സ്പാനിഷ് ലീഗില്‍ ശനിയാഴ്ച ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 11.30ന് ബാഴ്സലോണയിലെ നൗകാമ്പിലാണ് മത്സരം.

ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ സെമിയില്‍ റയല്‍ മാഡ്രിഡിനെ ബയറണ്‍ മ്യൂണിക്കാണ് തറപറ്റിച്ചത്. ബാഴ്സയെ തറപറ്റിച്ചത് ചെല്‍‌സിയാണ്. വിജയ പരമ്പരകളുമായി മുന്നേറുന്നതിനിടെയുണ്ടായ ഈ തോല്‍‌വി ഇരു ടീമുകളേയും അമ്പരപ്പിച്ചിട്ടുണ്ട്. ഈ അമ്പരപ്പുമാറ്റാന്‍ ഇരു ടീമുകള്‍ക്കും ലഭിക്കുന്ന അവസരമാണ് എല്‍ ക്ളാസിക്കോ.

സ്പാനിഷ് ലീഗില്‍ ചാമ്പ്യന്മാര്‍ ആരെന്ന് നിശ്ചയിക്കുന്ന മത്സരമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയലിന് 85ഉം ബാഴ്സലോണക്ക് 81ഉം പോയന്റാണുള്ളത്. ഇനി അഞ്ച് മത്സരങ്ങള്‍ കൂടിയാണ് ഇരു ടീമുകള്‍ക്കും ശേഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക