ഡിസ്ക്കസ് സ്വര്‍ണമെഡല്‍ ജേതാവിനെ ഒളിമ്പിക്സ് വില്ലേജില്‍ കയറ്റിയില്ല!
വ്യാഴം, 9 ഓഗസ്റ്റ് 2012 (17:20 IST)
PRO
PRO
ഡിസ്ക്കസ് ത്രോയില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ജര്‍മന്‍ താരം പുലിവാലുപിടിച്ചു. 68.27 മീറ്റര്‍ ദൂരം കണ്ടെത്തി ജേതാവായ റോബര്‍ട്ട് ഹാര്‍ട്ടിംഗിനാണ് ഈ ദുര്‍വിധി.
മെഡല്‍ നേടിയതിന്റെ സന്തോഷത്തില്‍ ഹാര്‍ട്ടിംഗ് നന്നായി മദ്യപിച്ചു. പിന്നെ ആരാധകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ഇയാളെ ആരോ കൊള്ളയടിച്ചു. മദ്യലഹരിയില്‍ ഇയാള്‍ ട്രെയിനില്‍ കിടന്നുറങ്ങുമ്പോഴാണ് സംഭവം. ഒളിമ്പിക്സ് വില്ലേജില്‍ പ്രവേശിക്കാനുള്ള പാസും കൊള്ളയടിക്കപ്പെട്ടു.
തുടര്‍ന്ന് വില്ലേജില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇയാളെ അങ്ങോട്ട് കയറ്റിയില്ല. താന്‍ സ്വര്‍ണമെഡല്‍ ജേതാവാണെന്ന് ഹാര്‍ട്ടിംഗ് പറഞ്ഞുനോക്കിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് രാത്രി ഇയാള്‍ക്ക് റയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങേണ്ടിവന്നു.