ടെന്നീസ്: വിമത താരങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ സമിതി

Webdunia
ഞായര്‍, 13 ജനുവരി 2013 (17:01 IST)
PRO
വിമതസ്വരമുയര്‍ത്തിയ താരങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഓള്‍ ഇന്ത്യ ടെന്നീസ്‌ അസോസിയേഷന്‍ തീരുമാനം.

വിരമിച്ച ജഡ്‌ജിയുടെ സേവനം വിനിയോഗിക്കാനാണ്‌ ആലോചിക്കുന്നത്‌. സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം എഐടിഎ പ്രസിഡന്റായ അനില്‍ ഖന്നയാണ്‌ മുന്നോട്ടുവച്ചത്‌.

വിരമിച്ച ജഡ്‌ജിയുടെ സേവനം ലഭ്യമായില്ലെങ്കില്‍ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്‌ഥനായി വിരമിച്ച വ്യക്‌തിയെയോ പ്രശസ്‌തനായ ഒരു ടെന്നീസ്‌ താരത്തെയോ സമിതി അധ്യക്ഷനായി പരിഗണിക്കാനാണ്‌ ആലോചിക്കുന്നതെന്നും ഖന്ന പറഞ്ഞു.

തുടക്കത്തില്‍ എട്ടുതാരങ്ങളായിരുന്നു അസോസിയേഷന്‍ നടപടികളെ വിമര്‍ശിച്ച്‌ വിമതസ്വരമുയര്‍ത്തിയത്‌. സോംദേവിനു പുറമേ മഹേഷ്‌ ഭൂപതി, യൂകി ഭാംബ്രി, വിഷ്‌ണു വര്‍ധന്‍, സനം സിംഗ്‌, രോഹന്‍ ബൊപ്പണ്ണ, ദിവിജ്‌ ശരണ്‍, സാകേത്‌ മിനേനി എന്നിവരായിരുന്നു ഇവര്‍.