ജൂനിയര്‍ വനിത ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമിയിലെത്തി. ചരിത്രത്തിലാദ്യമായിട്ടാണ് ജൂനിയര്‍ ലോകകപ്പ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യന്‍ വനിത ടീം കടന്നത്. ജര്‍മനിയിലെ ബെര്‍ലിനിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
പ്രീ കോര്‍ട്ടറില്‍ സ്‌പെയിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജൂനിയര്‍ വനിതകള്‍ സെമിയില്‍ കടന്നത്. ഇന്ത്യന്‍ ജൂനിയര്‍ വനിതകള്‍ സ്പെയിനിനെതിരെ നാല് ഗോളുകളാണ് അടിച്ച് കൂട്ടിയത്. സ്പെയിനിന് തിരിച്ച് രണ്ട് ഗോളുകളെ അടിക്കാന്‍ സാധിച്ചുള്ളൂ.
മോണിക്ക, നവനീത് കൗര്‍, വന്ദന കതാരിയ, റാണി എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ബെര്‍ട ബൊണാസ്ട്ര, സാന്താല്‍ ഗിനെ എന്നിവര്‍ സ്‌പെയിന് വേണ്ടിയും ഗോളടിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തിയത്.
സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഹോളണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലെ വിജയികളായിരിക്കും.