ജൂനിയര്‍ അത്‌ലറ്റിക്സില്‍ തമിഴ്നാടിന്റെ കുതിപ്പ്

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2013 (09:06 IST)
PRO
ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക്സില്‍ തമിഴ്നാടിന്റെ കുതിപ്പ്. കേരളത്തെ പിന്നിലാക്കിയാണ് തമിഴ്നാടിന്റെ ഈ കുതിപ്പ്.

ഒന്നാം ദിനം പൂര്‍ത്തിയായപ്പോള്‍ 324 പോയിന്റുകളോടെ തമിഴ്‌നാട്‌ മുന്നിലാണ്‌‍. 217.5 പോയിന്റുകളുമായി കേരളം രണ്ടാം സ്ഥാനത്ത്‌. ഒന്നാം ദിനം 17 സ്വര്‍ണവും 15 വെള്ളിയും അഞ്ചു വെങ്കലവുമാണു കേരളത്തിന്റെ സമ്പാദ്യം.

പറളി സ്കൂളിലെ കെടി നീന അണ്ടര്‍ 18 പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ മീറ്റ്‌ റെക്കോര്‍ഡിട്ടു. കേരളത്തിന്റെതന്നെ എഎം ബിന്‍സി കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 27 മിനിറ്റ്‌ 10.72 സെക്കന്‍ഡിന്റെ സമയം 25 മിനിറ്റ്‌ 0.30 സെക്കന്‍ഡായിട്ടാണു നീന കുറച്ചത്‌.