ജയത്തോടെ ഷറപ്പോവയുടെ തിരിച്ചുവരവ്

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2013 (12:38 IST)
PRO
പരുക്കേറ്റ് വിശ്രമത്തിലായിരുന്ന റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവയുടെ കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് വിജയമധുരത്തോടെ.

ബ്രിസ്ബേണ്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയയെയാണ് ഷറപ്പോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്. സ്കോര്‍: 6-3, 6-0.