കാല്‍നൂറ്റാണ്ട് നീണ്ട ഫുട്ബോള്‍ പരിശീലക സ്ഥാനം അവസാനിപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ സര് അലക്സ് ഫെര്ഗൂസന് ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോള്‍ ലോകം വികാര നിര്‍ഭരമായ യാത്രയയപ്പ് നല്കി.
പ്രീമിയര്‍ലീഗ് കിരീടത്തിനൊപ്പം 13 തവണ രണ്ട് ചാമ്പ്യന്‍സ് ലീഗ്, എഫ് എ കപ്പ് ഉള്‍പ്പെടെ മൊത്തം 38 കിരീടങ്ങള്‍. ലോകത്തുടനീളം അനേകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍, സൂപ്പര്‍ താരങ്ങള്‍ ഇവയൊക്കെയാണ് ഫെര്‍ഗൂസന്റെ സമ്പാദ്യം.
ഞായറാഴ്ച സ്വാന്‍സീക്കെതിരെ യുണൈറ്റഡിന്റെ ലീഗ് മത്സരം നടന്ന ഓള്‍ഡ് ട്രാഫഡ് മൈതാനത്തായിരുന്നു കളിക്കു മുമ്പ് ചടങ്ങ് അരങ്ങേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനെന്ന നിലയില്‍ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ ഫെര്‍ഗൂസന്റെ അവസാന മത്സരവുമായിരുന്നു ഇത്.