കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഹോംഗ്രൗണ്ടിന്റെ മുഴുവന്‍ ആനുകൂല്യവും മുതലാക്കുന്ന തരത്തിലാണ് ബ്ളാസ്റ്റേഴ്സ് കളിച്ചത്. മികച്ച മുന്നേറ്റത്തിനൊപ്പം ആക്രമണവും കൂടിച്ചേര്‍ന്നതായിരുന്നു കൊമ്പന്മാരുടെ നീക്കങ്ങള്‍. കളിയുടെ തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ചെന്നൈയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. ആക്രമണവും പ്രതിരോധവും ഒരു പോലെ ശക്തമായിട്ടുള്ള ചെന്നൈയിന്‍ എഫ് സിയെ കടുത്ത പ്രതിരോധം തീര്‍ത്താണ് ബ്ളാസ്റ്റേഴ്സ് തടഞ്ഞത്.
ഐ എസ് എല്ലിലെ ഏറ്റവും ശക്തമായ ടീമിനെയാണ് ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞത് എന്നത് കേരള ടീമിന്‍റെ കരുത്തറിയിക്കുന്നു. കേരളാ ബ്ളാസ്റ്റേഴ്സ് ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കറും യുവരാജ് സിംഗും സഹീര്‍ഖാനും കളി കാണാന്‍ എത്തിയതും സ്‌റ്റേഡിയം നിറഞ്ഞ അറുപത്തൊന്നായിരത്തോളം കാണികളുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയത്തിന് ആവേശം പകര്‍ന്നത്.