കാലുകളില്ലാത്ത താരം ലോക അത്‌ലറ്റിക്സിന്

Webdunia
വെള്ളി, 22 ജൂലൈ 2011 (11:39 IST)
ദക്ഷിണാഫ്രിക്കയുടെ ഓട്ടക്കാരന്‍ ഓസ്‌കാര്‍ പിസ്റ്റോറിയസ് ദക്ഷിണ കൊറിയയിലെ ദെയ്ജുവില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. കൃത്രിമക്കാലുകള്‍ ഉപയോഗിച്ച് ഓടുന്ന പിസ്റ്റോറിയസ് 400 മീറ്ററില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന കാലുകളില്ലാത്ത ആദ്യതാരം എന്ന നേട്ടവും 24-കാരനായ പിസ്റ്റോറിയസിന് സ്വന്തം. ലിഗ്‌നാനോ അത്‌ലറ്റിക് മീറ്റില്‍ തകര്‍പ്പന്‍ പ്രകടത്തോടെ ഒന്നാമതെത്തിയതാണ് പിസ്റ്റോറിയസിന് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള വഴി തുറന്നത്. പതിനൊന്നുമാസം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ കാലുകള്‍ രണ്ടും മുറിച്ചുകളയേണ്ടിവന്നത്.

ഓഗസ്റ്റിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നടക്കുക.