ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് റോജര്‍ ഫെഡറര്‍ പുറത്തായി. ലോക രണ്ടാം നമ്പര്‍ താരമാണ് റോജര്‍ ഫെഡറര്‍ . മൂന്നാം റൗണ്ടില്‍ 46-ആം നമ്പര്‍ താരം ഇറ്റലിയുടെ അന്ദ്രെസ് സെപ്പിയാണ് മുന്‍ ചാമ്പ്യനെ പരാജയപ്പെടുത്തിയത്. ( 6-4, 7-6, 4-6, 7-6).
2001-ന് ശേഷം ഇത് ആദ്യമായാണ് ഫെഡറര്‍ മൂന്നാം റൗണ്ടില്‍ പുറത്താകുന്നത്. പുരുഷ വിഭാഗത്തില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ , ബ്രിട്ടന്റെ ആന്‍ഡി മുറെ എന്നിവര്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. നദാല്‍ ഇസ്രായേലിന്റെ ഡുഡി സാലെയെയും മുറെ പോര്‍ച്ചുഗലിന്റെ ജാവോ സോസയെയും കീഴടക്കി.
അതേസമയം, വനിതാവിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ, റുമാനിയയുടെ സിമോണ ഹാലെപ്പ് എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു.